|    Jun 23 Fri, 2017 10:41 am
FLASH NEWS

വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ ഹോം ഗാര്‍ഡ് പിടികൂടി പോലിസിന് കൈമാറി

Published : 10th November 2016 | Posted By: SMR

തൊടുപുഴ:നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ സാമൂഹിക വിരുദ്ധന്‍ കടന്നുപിടിച്ച് മുഖത്തടിച്ചു. നഗരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അതിക്രമം നടത്തിയ തങ്കമണി കുട്ടപ്പന്‍കവല പ്രാലില്‍ ചന്ദ്രനെ (58) ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് പിടികൂടി.ഇന്നലെ വൈകീട്ടു നാലരയോടെ െ്രെപവറ്റ് ബസ്സ്റ്റാന്‍ഡിനു മുകള്‍ഭാഗത്തു കോതായിക്കുന്ന് ബൈപാസിനോടു ചേര്‍ന്നുള്ള വാഹന പാര്‍ക്കിങ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം. സഹോദരനൊപ്പം വീട്ടിലേക്കു പോകുന്നതിനായി കാര്‍ പാര്‍ക്കിങ് ഭാഗത്തേക്കു നടന്നുവന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച അക്രമി മുഖത്ത് അടിക്കുകയായിരുന്നു. തുടര്‍ന്നു കരഞ്ഞ പെണ്‍കുട്ടി സഹോദരനൊപ്പം വാഹനത്തില്‍ കയറിപ്പോയി. പരാതിപ്പെടാനൊന്നും നില്‍ക്കാതെ ഇവര്‍ പോയെങ്കിലും ഇവിടെയുണ്ടായിരുന്ന നഗരവാസികള്‍ ചന്ദ്രനെ തടഞ്ഞുനിര്‍ത്തി പോലിസില്‍ വിവരമറിയിച്ചു.ഏറെനേരം കഴിഞ്ഞിട്ടും പോലിസ് സംഘം എത്താത്തതിനെ തുടര്‍ന്നു ഹോംഗാര്‍ഡ് തന്നെ ഇയാളെ ബസ്സ്റ്റാന്‍ഡിലേക്കു പിടിച്ചുകൊണ്ടു പോയി പോലിസിനു കൈമാറുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക