|    Jul 19 Thu, 2018 11:12 pm
FLASH NEWS
Home   >  National   >  

വിദ്യാര്‍ഥിനിയെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്തു

Published : 19th September 2017 | Posted By: mi.ptk

ജയ്പുര്‍: വിദ്യാര്‍ഥിനിയെ സ്‌കൂളിലെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ സിക്കാറിലാണ് പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ അധ്യാപകര്‍ രണ്ടുമാസത്തോളം കൂട്ടബലാത്സംഗം ചെയ്തത്. ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കുടുംബത്തെ അറിയിക്കാതെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിക്കുകയും ചെയ്തു.
സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ ക്ലാസ് കഴിഞ്ഞിട്ടും പിടിച്ചുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഡയറക്ടറായ ജഗ്ദിഷ് യാദവ്, അധ്യാപകനായ ജഗത് സിങ് ഗൂജര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയുമായിരുന്നു. കുട്ടിക്ക് വയറുവേദനയാണെന്നും ആരോഗ്യസ്ഥിതി മോശമായതിനാല്‍ അടിയന്തര ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ആശുപത്രിയിലെത്തിയ കുട്ടിയുടെ മാതാവിനോട് പറഞ്ഞത്.
ഇതിനുശേഷം വീട്ടിലെത്തിയ കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭഛിദ്രം നടന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്.
ഇതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍പോയി. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss