|    Jun 22 Thu, 2017 5:26 pm
FLASH NEWS

വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍

Published : 15th November 2016 | Posted By: SMR

കോഴിക്കോട്: തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലറയിലെ ആതിരഭവനിലെ അമ്പിളികുമാറിന്റെ മകള്‍ ആര്യയുടെ ഒരു പവന്‍ വരുന്ന സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പൊന്നാന്നി പുളിപ്പറമ്പിലെ അഫ്‌നാസ്(29), കോട്ടയം ചേരിക്കല്‍ സുഭിതമോനി (27) എന്നിവരാണ് അറസ്റ്റിലായത്. പഠനാവശ്യത്തിനായി ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലെ കഥാപാത്രമായ കാഞ്ചനമാലയുടെ അഭിമുഖം തയാറാക്കാന്‍ കോഴിക്കോട് മുക്കത്ത് വന്നതായിരുന്ന ആര്യ. ട്രെയിനിലുണ്ടായിരുന്ന പ്രതികള്‍ തങ്ങള്‍ക്കു സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സൗഹൃദത്തിലായി ഏലസ് അടങ്ങിയ സ്വര്‍ണമാല കൈക്കലാക്കുകയായിരുന്നു. ഒമ്പതിനു പുലര്‍ച്ചെയായിരുന്നു സംഭവം.  റെയില്‍വെ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ റെയില്‍വെ പോലിസ് അന്വേഷണം നടത്തിവരവെ ഇന്നലെ പരശുറാം എക്‌സ്പ്രസില്‍ വന്നിറങ്ങിയ പ്രതികളെ എസ്‌ഐ ബി കെ സിജുവും സംഘവും അറസ്റ്റു ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക