|    Mar 29 Wed, 2017 7:13 am
FLASH NEWS

വിദ്യാര്‍ഥിനിയുടെ മരണം; രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 8th October 2016 | Posted By: SMR

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി ഷംന തസ്‌നീം കുത്തിവയ്പിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവിയെയും പിജി വിദ്യാര്‍ഥിയെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണവും പ്രഖ്യാപിച്ചു. നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കി പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം ഐഷ മന്‍സിലില്‍ അബൂട്ടിയുടെ മകളുമായ ഷംന തസ്‌നീം (21) ആണ് കുത്തിവയ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയും ചെയ്തത്. ഈ സംഭവത്തിലാണ് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജ്, ഡോ. ബിനോ ജോസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായി ഇരുവരെയും മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈ 18നാണ് ഷംന ചികില്‍സ തേടി മെഡിക്കല്‍ കോളജില്‍ എത്തിയത്.  മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായി മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥിസമരം ഒപിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. സമരം ചെയ്ത വിദ്യാര്‍ഥികള്‍ പോലിസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ സംഭവങ്ങള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day