|    Aug 17 Thu, 2017 8:54 pm
FLASH NEWS

വിദ്യാര്‍ഥിനിയുടെ മരണം: പ്രതിഷേധം ശക്തമാവുന്നു

Published : 22nd November 2016 | Posted By: SMR

താമരശ്ശേരി:ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയതിനു പിന്നാലെ ഇന്നലെ സഹപാഠികളും വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. അപകടം വരുത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സഹപാഠികള്‍ താമരശ്ശേരി പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി വെളിമണ്ണ ചക്കിക്കാവ് പാലാട്ട് സുരേഷിന്റെ മകള്‍ അരുണിമയുടെ മരണത്തിന് ഉത്തരവാദിയായ കെഎസ്ആര്‍ടിസി ഡ്രൈവറെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.ഈ മാസം ഏഴിന് രാവിലെ എട്ടരയോടെ സ്‌കൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ്സിന്റെ മധ്യഭാഗത്തിനും സ്വകാര്യ ബസ്സിനും ഇടയില്‍ അകപ്പെട്ടാണ് അരുണിമ മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ മുക്കം നടുതൊടുകയില്‍ എന്‍ ഷിബുവിനെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്യുകയും ഷിബുവിന്റെ ലൈസന്‍സ് കൊടുവള്ളി ജോ. ആര്‍ടിഒ റദ്ദാക്കുകയും ചെയ്തിരുന്നു. ഷിബുവിനെതിരെ ഐപിസി 304ാം വകുപ്പ് പ്രകാരം നരഹത്യക്ക് താമരശ്ശേരി പോലിസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോരങ്ങാട്ടെ സ്‌കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് താമരശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് പോലിസ് തടഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക