|    May 1 Mon, 2017 7:57 am

വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ 8,87,080 രൂപ സ്വരൂപിച്ച് സ്‌കൂള്‍ മാതൃകയായി

Published : 15th November 2016 | Posted By: SMR

വളാഞ്ചേരി: വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കുവാന്‍ 887080 രൂപ സ്വരൂപിച്ച് സ്‌കൂള്‍  മാതൃകയായി.കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവുന്ന വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ശ്രുതിമോള്‍ ചന്ദ്രന്റെ (6) ചികില്‍സാ സഹായത്തിനായാണ് വിദ്യാര്‍ഥികളും,സ്റ്റാഫംഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി മാതൃകയായയത്. കാടാമ്പുഴയില്‍ വാടക ക്വര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മാക്കോട്ടില്‍ രാമചന്ദ്രന്‍, ശാന്തകുമാരി ദമ്പതികളുടെ  മൂത്തമകളായ  ശ്രുതിക്ക് അമ്മയാണു കരള്‍ പകുത്ത് നല്‍കുന്നത്.പഠനത്തിലും,കലാകായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന  ശ്രുതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വളാഞ്ചേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും,സ്റ്റാഫും കൂടിയാണ് 887080 രൂപ സ്വരൂപിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് ശ്രുതി മോള്‍ ചന്ദ്രന്‍ ചികിത്സാ സഹായ സമിതി ഭാരവാഹികളായ പി പി ബഷീര്‍, എ പി മൊയ്തീന്‍കുട്ടി, കെ പി നാരായണന്‍, സുരേഷ് കുമാര്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് സഹായധനം ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിഹിതം ചടങ്ങില്‍ മാനേജ്‌മെന്റ് സെക്രട്ടറി പി സുരേഷ് ഭാരവാഹികള്‍ക്ക് കൈമാറി.  ശോഭ, രഘുനാഥ്, പി ഗോവിന്ദന്‍,  ഹസന്‍, സുരേഷ് , ദില്‍ഷാദ്, യദുകൃഷ്ണന്‍,  ഫാത്തിമ കുട്ടി, പി സുധീര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day