|    Oct 20 Sat, 2018 3:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിനിക്ക് പീഡനം: മാതാപിതാക്കള്‍ അറസ്റ്റില്‍

Published : 13th October 2018 | Posted By: kasim kzm

ചാവക്കാട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്വന്തം മകളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പിതാവിനെയും, സംഭവം അറിഞ്ഞിട്ടും വിവരം മറച്ചുവച്ച മാതാവിനെയും ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് സ്വദേശിയായ 35കാരനെയും ഭാര്യയെയുമാണ് ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാധവന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒമാരായ ലോഫിരാജ്, അബ്ദുല്‍ റഷീദ്, മിഥുന്‍ എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. 2015ലാണ് കേസിനാസ്പദമായ സംഭവം. നാട്ടുകാരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറി—യിച്ചത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ് പ്രതിയായ പിതാവ് ഒളിവില്‍ പോയി. ഇയാള്‍ പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് പോലിസിന്റെ പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന കാരിയറായി പ്രവര്‍ ത്തിച്ചിരുന്നതായും പോലിസ് പറഞ്ഞു. വിവരം മറച്ചുവച്ച കുറ്റത്തിനാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ അഡീഷനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss