|    Feb 19 Mon, 2018 11:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥിനിക്ക് കുത്തേറ്റു: ഉത്തര കന്നഡയില്‍ നിരോധനാജ്ഞ

Published : 15th December 2017 | Posted By: kasim kzm

ബംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഹോണാവാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം സ്‌കൂള്‍ വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണിത്. പെണ്‍കുട്ടി സ്‌കൂളിലേക്ക് പോവുമ്പോള്‍ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ 19കാരന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നിന്നും ഹോണാവാര്‍ സാധാരണ നിലയിലായിക്കൊണ്ടിരിക്കെയാണ് വീണ്ടും അക്രമം. കുത്തേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 24 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനാജ്ഞ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss