|    Oct 21 Sun, 2018 5:55 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിദ്യാര്‍ഥിനികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്

Published : 13th October 2018 | Posted By: kasim kzm

സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ-ബിരുദാനന്തര ബിരുദം-പ്രഫഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്റിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപ വീതവും, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് 6000 രൂപ വീതവും, പ്രഫഷനല്‍ കോഴ്‌സ് വിദ്യാര്‍ഥിനികള്‍ക്ക് 7000 രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ് നല്‍കുന്നത്. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/ എന്‍ജിനീയറിങ് കോളജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. ആദ്യവര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. 80:20 (മുസ്‌ലിം: മറ്റു മതന്യൂനപക്ഷങ്ങള്‍) എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപന്റിനായി അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ് അനുവദിക്കുക. കുടുംബ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ംംം.ാശിീൃശ്യേ ംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വകുപ്പ് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 5. ഫോണ്‍: 0471 2300524.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss