|    Jul 21 Fri, 2017 4:26 pm
FLASH NEWS

വിദ്യാര്‍ഥിനികള്‍ക്കെതിരേയുള്ള അതിക്രമം ; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Published : 15th July 2017 | Posted By: fsq

 

മുക്കം: വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായുള്ള പരാതിയില്‍  ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ മുക്കം കാരമൂല കളരിക്കണ്ടി സ്വദേശി ജനാര്‍ദനനെ സസ്‌പെന്റ് ചെയ്തു. ഡിഡിഇ ഗിരീഷ് ചോലയിലാണ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതു സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. വിദ്യാലയത്തി ല്‍ സസ്‌പെന്‍ഷനിലായ അധ്യാപകന് പകരം ഉടന്‍ തന്നെ മറ്റൊരു അധ്യാപകനെ നിയമിക്കാനും ഡിഡി നിര്‍ദേശം നല്‍കി. എഇഒ ഗീത, മെഡിക്കല്‍ കോളേജ് സിഐ മൂസ വള്ളിക്കാടന്‍, മാവൂര്‍ എസ്‌ഐ പ്രവീണ്‍ കുമാര്‍, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന എന്നിവരും സ്‌കൂളിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപകനെതിരേ ശക്തമായ പ്രതിഷേധമാണ്  ഉയര്‍ന്നത്. ഡിഡി അടക്കമുള്ളവര്‍ യോഗത്തിനെത്തണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആ വശ്യപെട്ടിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സ്‌കൂളിലെത്തിയത്.2015ല്‍ സ്‌കൂളില്‍ അധ്യാപകനായി എത്തിയ ജനാര്‍ദനന്‍ നിരന്തരമായി വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപിക ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്ന് കൗണ്‍സിലര്‍മാരെത്തി വിദ്യാര്‍ഥികളില്‍ നിന്ന് വിശദമായി മൊഴിയെടുത്തു. ഒന്‍പതോളം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും അധ്യാപകനെതിരേ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ സഹ അധ്യാപകരോടും രക്ഷിതാക്കളോടും ഇയാള്‍ മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക്  പരാതി നല്‍കിയിരുന്നു. ഒരു വിദ്യാര്‍ഥിയുടെ കാലില്‍ മര്‍ദ്ദിച്ച പാട് കണ്ട രക്ഷിതാവ് ചോദ്യം ചെയ്തപ്പോഴാണ് പുതിയ പീഡനവിവരം പുറത്തറിഞ്ഞത്. ഈ അധ്യാപകന്‍ ക്ലാസിലെത്തുമ്പോ ള്‍ പല വിദ്യാര്‍ഥികളും ഭയപ്പെട്ട് ബെഞ്ചിനിടയില്‍ ഒളിക്കല്‍ പതിവായിരുന്നത്രേ. നേരത്തെ അധ്യാപകന്റെ സ്വഭാവദൂഷ്യത്തിനെതിരേ പരാതി ഉയര്‍ന്ന സമയത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റടക്കം ഇടപെട്ട് താക്കീത് ചെയ്തിരുന്നു. സ്‌കൂളില്‍ നിന്ന് ടൂര്‍ പോയ സമയത്തും ഇയാള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക