|    Jul 27 Thu, 2017 8:21 am

വിദ്യാര്‍ഥിനികള്‍ക്കുപീഡനം: അധ്യാപകന് അഞ്ചുവര്‍ഷം തടവ്

Published : 19th August 2016 | Posted By: SMR

മഞ്ചേരി: മൂന്നാംതരത്തിലെ മൂന്ന്— വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറബി അധ്യാപകന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ.
ഇട്ടിലാക്കല്‍ സ്‌കൂളിലെ വളാഞ്ചേരി രണ്ടത്താണി തുറക്കല്‍ വീട്ടിലെ മുജീബ് റഹ്മാനെ(45)യാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജഡ്ജി കെ പി സുധീറിന്റേതാണ് ശിക്ഷ. കുട്ടികള്‍ക്കുമെതിരായുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരം അഞ്ചുവര്‍ഷം തടവും, 10000 രൂപ പിഴയും, പൊതുസ്ഥലത്ത്‌വെച്ച് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതിന് കുറ്റത്തിന് രണ്ട് വര്‍ഷവും, ബാലനീതി നിയമപ്രകാരം ആറുമാസം തടവുമാണ് ശിക്ഷ. പിഴയടച്ചില്ലങ്കില്‍ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം.ശിക്ഷ ഒരുമിച്ച് അനുനുഭവിച്ചാല്‍ മതി.
പീഡനത്തിനിരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍നിന്ന് കുട്ടികള്‍ക്ക് 20,000 രൂപ വീതം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. 2013ലാണ് കേസിന് ആസ്പദമായ സംഭവം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക