|    Aug 21 Mon, 2017 12:17 pm

വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ്സില്‍ നിന്ന് ഇറക്കിവിട്ട സംഭവം: ആര്‍ടിഒക്ക് റിപോര്‍ട്ട് നല്‍കി

Published : 11th August 2017 | Posted By: fsq

 

കാക്കനാട്: വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ്സില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി ആര്‍ടിഒക്ക് റിപോര്‍ട്ട് നല്‍കി. ബസ്സിലെ ഡ്രൈവറും കണ്ടക്ടറും കുറ്റം സമ്മതിക്കുകയും മേലാല്‍ അത്തരത്തില്‍ ഉണ്ടാവുകയില്ലെന്ന് മാപ്പ് പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിക്ക് ആധാരമായ ബസ്സിലെ കണ്ടക്ടര്‍ക്ക് ലൈസന്‍സ് ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എഎംവി പറഞ്ഞു. ബസ് കണ്ടക്ടര്‍ക്ക് ലൈസന്‍സില്ലാത്ത കുറ്റത്തിന് പിഴ അടക്കേണ്ടി വരുമെന്നും ലൈസന്‍സില്ലാത്തയാളെ കണ്ടക്ടറായി ജോലി ചെയ്യിച്ചതിന് ബസ്സുടമക്കെതിരേയും നടപടി എടുക്കേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു. ധിക്കാരമായി ബസ്സില്‍ നിന്നും ഇറക്കി വിട്ടെന്ന പരാതിയില്‍ രണ്ടു ജീവനക്കാരെ തൃക്കാക്കര പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായത്. കാക്കനാട് ഭാവന്‍സ് ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍. വിദ്യാര്‍ഥികളുടെ പരാതി ലഭിച്ച ഉടനെ ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആര്‍ടിഒ റെജി പി വര്‍ഗീസ് എഎംവിയെ ചുമതലപ്പെടുത്തിയിരുന്നു. തൃക്കാക്കര പോലിസ് ഇവര്‍ക്കെതിരേ കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക