|    Jul 25 Tue, 2017 8:04 am
FLASH NEWS

വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദിക്കാനെത്തിയയാളെ മര്‍ദ്ദിച്ച അക്രമി പിടിയില്‍

Published : 1st July 2016 | Posted By: SMR

വെള്ളറട: വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദിക്കാനെത്തിയ ബന്ധുവിനെ മര്‍ദ്ദിച്ച ശേഷം മുങ്ങിയ പ്രതിയെ പിടികൂടി. എള്ളുവിള വളാങ്കുളം കൈതോട്ട്‌കോണം വീട്ടില്‍ പൈലി രാജന്‍ എന്നു വിളിക്കുന്ന രാജന്‍ (43) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വളാങ്കുളത്തു വച്ചാണ് സംഭവം.
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ചതിനെ വീട്ടില്‍ പോയി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ചോദിക്കാനെത്തിയ ചാവടി ബിനു ഭവനില്‍ പ്രേംകുമാറിനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രേംകുമാര്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു.
അക്രമിയും വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറുമായ രാജന്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വെള്ളറട സിഐ രവികുമാര്‍, വെള്ളറട എസ്‌ഐ ഷിബുകുമാറിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ പിടികൂടി. ഗുണ്ടാരാജന്‍ എന്നുവിളിക്കുന്ന രാജനെതിരെ നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികളെ പിന്തുടരുന്നതും ശല്യം ചെയ്യുന്നതും സ്ഥിരം കലാപരിപാടിയാണെങ്കിലും രക്ഷിതാക്കള്‍ പരാതിപ്പെടാറില്ല. പോലിസ് രാജനെ പിടികൂടിയത് അറിഞ്ഞ് നിരവധി രക്ഷിതാക്കള്‍ പരാതിയുമായെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക