|    Apr 27 Fri, 2018 6:45 am
FLASH NEWS

വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

Published : 3rd April 2018 | Posted By: kasim kzm

എടപ്പറ്റ:  നാലാംക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാധിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. എടപ്പറ്റ ഗവ.എല്‍പി സ്‌കൂളിലെ അറബി, കായിക അധ്യാപകനും എടയാറ്റൂര്‍ സ്വദേശിയുമായ ആല്‍പ്പറ്റ അബ്ദുസലാം (48) ആണ് അറസ്റ്റിലായത്.  ചൈല്‍ഡ് ലൈന്‍ നമ്പറില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി നടത്തിയ തെളിവെടുപ്പിലാണ് സംഭവം പുറത്തറിഞ്ഞത്. ഏഴോളം വിദ്യാര്‍ഥിനികളാണ് പരാതിയുമായി ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയത്.
സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പ്രഥമാധ്യാപിക മേലാറ്റൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പോലിസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss