|    Jul 25 Tue, 2017 10:27 am
FLASH NEWS

വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Published : 8th October 2016 | Posted By: Abbasali tf

ഉരുവച്ചാല്‍: മട്ടന്നൂരില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയതായി പരാതി.  സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മട്ടന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഷഫീക്കിനെയാണ് അറസ്റ്റ് ചെയ്തത്. എട്ടാം തരത്തില്‍ പഠിക്കുന്ന 14 കാരിയെയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയുമാണ് രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ എല്‍പി സ്‌കൂളിന് സമീപത്തു വച്ചാണു സംഭവം. മട്ടന്നൂര്‍, പരിയാരം സ്വദേശികളായ ഷഫീക്ക്, ഷെരീഫ് എന്നിവര്‍ വിദ്യാര്‍ഥിനികളെ സ്‌കൂള്‍ പരിസരത്തേക്ക് വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.  ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി യെ പിടികൂടിയത്. പ്രതിയെ ഇന്ന് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക