|    Nov 20 Mon, 2017 9:25 am
FLASH NEWS

വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയ കോളജ് നടപടി മനുഷ്യാവകാശ ലംഘനമെന്ന്

Published : 11th August 2017 | Posted By: fsq

 

കാസര്‍കോട്: പടന്നക്കാട് സി കെ നായര്‍ മെമ്മോറിയല്‍ സ്വാശ്രയ കോളജില്‍ പര്‍ദ്ദ ധരിച്ച് വന്ന വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയ നടപടി അപലനീയവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും പറഞ്ഞു.യൂനിഫോം നിര്‍ബന്ധമില്ലാത്ത ബുധനാഴ്ച വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കിയ കോളജ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനികള്‍ പര്‍ദ്ദ ധരിച്ച് വന്നപ്പോള്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയതിലൂടെ ഭരണഘടന അനുവദിച്ച് തന്ന ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മൗലികമായ അവകാശങ്ങളെയാണ് നിഷേധിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടത് യുവജന സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച കോളജില്‍ യൂനിഫോം നിര്‍ബന്ധമില്ലാത്ത ദിവസമാണ്. കഴിഞ്ഞ ദിവസം പര്‍ദ്ദധരിച്ചെത്തിയ മുസ്്‌ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ പുറത്താക്കിയില്ലെങ്കില്‍ പഠിപ്പിക്കില്ലെന്ന് ഒരു അധ്യാപിക നിര്‍ബന്ധംപിടിച്ചതോടെ കുട്ടികളെ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയപ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നാണ് തേജസിനോട് പ്രിന്‍സിപ്പല്‍ പറഞ്ഞ്ത്. ഇന്നലെ കോളജില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും പര്‍ദ്ദ ധരിച്ച് ക്ലാസില്‍ വന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ട കാര്യത്തില്‍ വിശദീകരണം നല്‍കിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക