|    Oct 21 Sat, 2017 11:25 pm
FLASH NEWS

വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടെന്ന പരാതി; രണ്ടു സ്വകാര്യബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

Published : 9th August 2017 | Posted By: fsq

 

കാക്കനാട്: വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ്സില്‍ നിന്ന് ഇറക്കിവിട്ടെന്ന പരാതിയില്‍ രണ്ടു ജീവനക്കാരെ തൃക്കാക്കര പോലിസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടായത്. കാക്കനാട് ഭാവന്‍സ് ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍. ഇവര്‍ വീട്ടിലേക്ക് പോവാനായി സന എന്ന സ്വകാര്യ ബസ്സില്‍ കയറവെ, രണ്ടുപേര്‍ മാത്രം കയറിയാല്‍ മതിയെന്ന് കണ്ടക്ടര്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാല് വിദ്യാര്‍ഥിനികളും ഒരുമിച്ച് തന്നെ ബസ്സില്‍ കയറി. ഇതുകണ്ട കണ്ടക്ടര്‍ യാത്രക്കാരുടെ മുന്നില്‍വച്ച് മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടിക്കറ്റ് തരില്ലെന്നും ബസ്സില്‍ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. പടമുകള്‍ സ്‌റ്റോപ്പിലെത്തി ഇവരെ ഇറക്കി വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തൃക്കാക്കര പോലിസിനും എറണാകുളം ആര്‍ടിഒക്കും പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് തൃക്കാക്കര എസ്‌ഐ ബസ് ജീവനക്കാരെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഴ്ച ഈ ബസ്സില്‍ തന്നെ കയറി രണ്ട് കുട്ടികള്‍ എസ്ടി ചോദിച്ചപ്പോള്‍ ഫുള്‍ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോവേണ്ട സ്ഥലത്ത് വരെ കൊടുക്കാനുള്ള കാശ് ഇല്ലാത്തതിനാല്‍ പാലാരിവട്ടം വരെ ടിക്കറ്റ് എടുത്ത് അവിടെ ഇറങ്ങേണ്ടിവന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതി ഇന്നലെ വൈകീട്ടാണ് ലഭിച്ചതെന്നും ബുധനാഴ്ച ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ റെജി പി വര്‍ഗീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക