|    Sep 20 Wed, 2017 2:45 pm
FLASH NEWS

വിദ്യാര്‍ഥിനികളുമായി അമിത വേഗത്തില്‍പോയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Published : 7th October 2016 | Posted By: Abbasali tf

ബാലരാമപുരം: സ്‌കൂള്‍ വാന്‍ തകരാറിലായെന്ന് തെറ്റിധരിപ്പിച്ച് വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷയില്‍ കയറ്റി അമിത വേഗതയില്‍ കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടുക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ സന്തോഷ്‌കുമാര്‍(35)ആണ് ബാലരാമപുരം പോലിസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ പുന്നമൂട് ജങ്ഷനില്‍ നെല്ലിമൂട് കോണ്‍വെന്റില്‍ പോകുന്നതിന് വാനിന് കാത്ത് നിന്ന് 6,7 ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികളെ സ്‌കൂള്‍ വാന്‍ തകരാറിലായെന്ന് പറഞ്ഞാണ് കുട്ടികളെ കയറ്റി അമിത വേഗതയില്‍ സ്‌കൂളില്‍ എത്തിച്ചത്. രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തിയ സ്വകാര്യ വാനിലാണ് ഈ കുട്ടികളെ കൊണ്ടുപോയിരുന്നത്. ഈ വാനിലെ ആദ്യത്തെ ഡ്രൈവറായിരുന്നു ഓട്ടോഡ്രൈവര്‍ സന്തോഷ്‌കുമാര്‍. ഇയാളെ മാറ്റിയതുമായി ബന്ധപ്പെട്ട് വാഹന ഉടമസ്ഥനുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള പകയാണ് ഇതിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം പോലിസ് ഓട്ടോഡ്രൈവറെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക