|    Sep 26 Tue, 2017 11:32 pm

വിദ്യാര്‍ഥിക്ക് നേരെ വീണ്ടും പീഡനം: പിതാവ് അറസ്റ്റില്‍

Published : 1st December 2016 | Posted By: SMR

പത്തനാപുരം: പ്ലസ്ടു വിന് പഠിക്കുന്ന  മകളെ വീണ്ടും പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. പാതിരിക്കല്‍ സ്വദേശിയായ റഹ്മത്ത് അലി(47)യെയാണ് പത്തനാപുരം പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലിസ്  പറയുന്നത്-പിതാവ് മദ്യപിച്ചെത്തി പീഡിപ്പിക്കുന്നുവെന്ന് കാട്ടി മകളും മാതാവും ചേര്‍ന്ന് കഴിഞ്ഞ ദിവസം പത്തനാപുരം സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം  കേസെടുത്ത്  പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു വര്‍ഷം മുമ്പും മകളെ പീഡിപ്പിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായും കേസ് ഉള്ളതായും  അറിയുന്നത് .പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക