|    Jan 18 Wed, 2017 11:22 am
FLASH NEWS

വിദ്യാര്‍ഥിക്ക് നായയുടെ കടിയേറ്റു

Published : 30th August 2016 | Posted By: SMR

കടുത്തുരുത്തി: സഹോദരനും കൂട്ടുകാരനുമൊപ്പം സ്‌കൂളിലേക്കു പോവൂകയായിരുന്ന വിദ്യാര്‍ഥിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പെരുന്തുരുത്തിലാണ് സംഭവം. കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി പെരുന്തുരുത്ത് കാരിച്ചാല്‍ ചിറയില്‍ ബിബിന്‍ ബെന്നി(13)ക്കാണ് കടിയേറ്റത്. ബിബിന്‍ തന്റെ സഹോദരനും കൂട്ടുകാരനുമൊപ്പം സ്‌കൂളിലേക്ക് പോവുമ്പോഴാണ് സംഭവമുണ്ടായത്. നായയെ കണ്ട് മൂവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബിബിന്റെ പിന്നാലെ ഓടിയെത്തിയ നായ കാലില്‍ മൂന്നിടത്തു കടിച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണു നായയെ ഓടിച്ചത്. തുടല്‍ പൊട്ടിച്ചെത്തിയ നായയാണു കുട്ടികളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍തന്നെ ഇടയാഴത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികില്‍സ നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക