|    Jul 16 Mon, 2018 8:45 am
Home   >  Todays Paper  >  Page 1  >  

വിദ്യാര്‍ഥിക്ക് എസ്‌ഐയുടെ മര്‍ദനം : ഡിജിപി റിപോര്‍ട്ട് ആവശ്യപ്പെട്ടു

Published : 29th October 2017 | Posted By: fsq

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് എസ്‌ഐ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന പോലിസ് മേധാവി കണ്ണൂര്‍ റേഞ്ച് ഐജിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. എരഞ്ഞിപ്പാലത്ത് എസ്‌ഐയും ഒരു സ്ത്രീയും ഇടവഴിയില്‍ നിന്നു സംസാരിക്കുന്നത് കണ്ട് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് എസ്‌ഐ ഹബീബുല്ല മര്‍ദിച്ചുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിയുടെ സഹോദരന്‍ നടക്കാവ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പോലിസ് മേധാവി ഐജിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. പരാതിയിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് കോടതിയുടെ അനുമതി വേണമെന്നതിനാല്‍ കോഴിക്കോട് നാലാം കോടതിയില്‍ നടക്കാവ് പോലിസ് ഇതുസംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ ഒരു വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന പ്രതിശ്രുതവധുവിനെ രാത്രിയില്‍ കാണാനെത്തിയതായിരുന്നു എസ്‌ഐ. ഇരുവരും ഇടവഴിയില്‍ സംസാരിച്ചുനില്‍ക്കുന്നതിനിടയിലാണ് പരിസരവാസികള്‍ വിവരം തിരക്കിയത്. ഇതില്‍ ക്ഷുഭിതനായ എസ്‌ഐ വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരിസരവാസികളുടെ ആരോപണം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മകന്‍ അജയിനാണ് മര്‍ദനമേറ്റത്. ഇയാള്‍ ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss