|    Dec 14 Thu, 2017 3:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥിക്കു നേരെ തോക്കുചൂണ്ടിയ പോലിസുകാരന്‍ അറസ്റ്റില്‍

Published : 23rd June 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കു നേരെ തോക്കുചൂണ്ടിയ പോലിസുകാരനെ അറസ്റ്റ ചെയ്തു. പെരുവന്താനം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷെമിമോനെയാണ് വിദ്യാര്‍ഥിയുടെ മാതാവ് കാഞ്ഞിരപ്പള്ളി അഞ്ചിലപ്പ പൊട്ടംകുളം വീട്ടില്‍ ഷിബുവിന്റെ ഭാര്യ സല്‍മയുടെ പരാതിയെ തിടര്‍ന്ന് അറസ്റ്റ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണു സംഭവം. സല്‍മയുടെയും ഷെമിമോന്റെയും കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് ഇരുവീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കിയിരുന്നു.
ഇതിനിടെ കാഞ്ഞിരപ്പള്ളി അഞ്ചിലപ്പള്ളിയില്‍ നമസ്‌കാരത്തിനെത്തിയ വിദ്യാര്‍ഥിയെ ചെരുപ്പു തട്ടിമാറ്റിയെന്നാരോപിച്ച് ഷെമിമോന്‍ മര്‍ദ്ദിച്ചെന്നാണ് മാതാവിന്റെ പരാതി. ഷെമിമോന്‍ വിദ്യാര്‍ഥിക്കു നേരെ തോക്കു ചൂണ്ടി ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. കാഞ്ഞിരപ്പള്ളിയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക