|    Oct 24 Tue, 2017 3:04 pm
FLASH NEWS

വിദ്യാര്‍ഥിക്കു നേരെ അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 29th November 2016 | Posted By: SMR

വിദ്യാനഗര്‍: സഹപാഠികളായ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കാനെത്തിയ ബിഎഡ് വിദ്യാര്‍ഥിയെ അക്രമിച്ച കേസില്‍ രണ്ടുപേരെ വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ സി എച്ച് അബ്ദുല്‍ ലത്തീഫ് (28), പൊവ്വലിലെ അബ്ദുല്‍ ശഫീഖ്(23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ ബിഎഡ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ ബാഡൂരിലെ എം എ പൃഥ്വിരാജി(24)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ചെര്‍ക്കള ടൗണിലെ കൂള്‍ബാറില്‍ വച്ചാണ് പൃഥ്വിരാജിനെ പത്തോളംപേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക