|    Nov 15 Thu, 2018 5:53 pm
FLASH NEWS

വിദ്യാര്‍ഥികള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

Published : 3rd August 2018 | Posted By: kasim kzm

ഇരിട്ടി: വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്—കൂള്‍ എന്‍എസ്എസ് യൂനിറ്റ് കീഴ്പള്ളി പിഎച്ച്‌സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് വീല്‍ ചെയര്‍, വാട്ടര്‍ ബെഡ്, വാക്കിങ് സ്റ്റിക്ക് എന്നിവ നല്‍കി.
എന്‍എസ്എസ് വോളന്റിയര്‍മാര്‍ കഴിഞ്ഞ അധ്യയന വര്‍ഷം നട്ടുവളര്‍ത്തിയ ജൈവ പച്ചക്കറി ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് 5000 രൂപയിലേറെ വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തടയണ നിര്‍മാണം, സ്വച്ഛ് ഭാരത മിഷന്‍, അനാഥാലയ സഹായങ്ങള്‍, ആദിവാസി കോളനി ദത്തെടുക്കല്‍, മെഡിക്ക ല്‍ ക്യാംപുകള്‍, ഫോട്ടോ പ്രദര്‍ശനം, സൗജന്യ റിക്രൂട്ട്—മെന്റ് കോച്ചിങ് പരിശീലനം, പൊതിച്ചോര്‍ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ എന്‍എസ്എസ് വെളിമാനം യൂനിറ്റ് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജി കെ ചെറിയാന്‍ മെഡിക്കല്‍ ഓഫിസര്‍ പ്രീതയ്ക്കു ഉപകരണങ്ങള്‍ കൈമാറി. സജി ജോസഫ്, ഷാജി പീറ്റര്‍, ഡയസ് പി ജോണ്‍, കെ ജെ ഫ്രാന്‍സിസ്, വി ജെ ഗോഡ്—വിന്‍, മേഘാ മുകുന്ദന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss