|    Jun 22 Fri, 2018 1:17 pm
FLASH NEWS

വിദ്യാര്‍ഥികള്‍ തിരുത്തല്‍ ശക്തികളാവേണ്ട കാലം അതിക്രമിച്ചു: കാംപസ് ഫ്രണ്ട്

Published : 22nd January 2017 | Posted By: fsq

 

ചുങ്കപ്പാറ: വിദ്യാര്‍ഥികള്‍ തിരുത്തല്‍ ശക്തികളാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്ന്് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ്. കാംപസ് ഫ്രണ്ട് ചുങ്കപ്പാറ ഏരിയാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കനയ്യകുമാറിന്റെയും നജീബിന്റെയും ഓര്‍മ്മകള്‍ കൊണ്ട് ഇന്നത്തെ വിദ്യാര്‍ഥി സമൂഹം ഭയത്തില്‍ മുങ്ങിപ്പോവുന്നു.  അതില്‍ നിന്നും മോചിപ്പിക്കാനാണ് കാംപസ് ഫ്രണ്ട് ഇന്ത്യാമണ്ണില്‍ പിറവി കൊണ്ടിട്ടുളളത്. ആ വിപ്ലവത്തിന്റെ തുടര്‍ ചലനമാണ് ഇവിടെ നാം കാണുന്നത്. അക്രമരാഷ്ട്രീയം കൊണ്ടും അധികാരം കൊണ്ടും കാംപസുകളെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താമെന്ന അഹങ്കാരമാണ് എസ്എഫ്്‌ഐ പോലുളള വിദ്യാര്‍ഥി സംഘടനകള്‍ നമ്മെ കാട്ടിത്തന്നുകൊണ്ടിരിക്കുന്നത്. ഇത് വച്ചു പൊറുപ്പിക്കാനാവില്ല. ഇത്തരം നീക്കങ്ങളെ ഏതു വിധേനയും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി അജ്മല്‍ ഷാജഹാന്‍, എസ്ഡിപിഐ റാന്നി ഡിവിഷന്‍ സെക്രട്ടറി ഷിനാജ്, കാംപസ് ഫ്രണ്ട് ചുങ്കപ്പാറ ഏരിയാ പ്രസിഡന്റ് ഹലീല്‍ റഹ്മാന്‍, സെക്രട്ടറി നജ്മുദ്ദീന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss