|    Jun 19 Tue, 2018 6:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്യാര്‍ഥികള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

Published : 16th March 2016 | Posted By: SMR

പത്തനാപുരം: വിദ്യാര്‍ഥികളായ കമിതാക്കള്‍ ട്രെയിനുമുന്നില്‍ ചാടി മരിച്ചു. കുണ്ടറ പെരുമ്പുഴ ചാമവിള ജയന്തി കോളനിയില്‍ സുനിലിന്റെ മകള്‍ ഷിജി(16), മുളവന ജോസ് വില്ലയില്‍ ജോസിന്റെ മകന്‍ ജോയല്‍(17) എന്നിവരാണു മരിച്ചത്. ഇരുവരും പൊരീക്കല്‍ കെഎസ്എം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
ഇന്നലെ രാവിലെ 7.40ഓടെ ആവണീശ്വരത്തിനും പുനലൂരിനും മധ്യേ കാര്യറ ഒന്നാം ബ്രിഡ്ജിനു സമീപമാണ് ഇരുവരും ട്രെയിനിന് മുന്നിലേക്കു ചാടിയത്. കൊല്ലത്തു നിന്ന് പുനലൂരിലേക്കു വന്ന പാസഞ്ചറിനു മുന്നിലേക്ക് ട്രാക്കിലൂടെ വന്ന് ഇവര്‍ ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഷിജിയെയും ജോയലിനെയും കാണാനില്ലെന്ന് രക്ഷിതാക്കള്‍ കുണ്ടറ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ എതിര്‍ത്തതാവാം ആത്മഹത്യ—ക്കു കാരണമെന്നാണ് പോലിസ് നിഗമനം. കുന്നിക്കോട് പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss