|    Jul 22 Sun, 2018 10:13 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിദ്യാര്‍ഥികള്‍ കാംപസിലെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം:കാംപസിലെ അതിവിപുലമായ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്വയം ഉയരാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ ഈ വര്‍ഷം പ്രവേശനം നേടിയ പിജി വിദ്യാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെയും വിദേശത്തെയും മികച്ച സര്‍വകലാശാലകളില്‍ സമ്മര്‍ പ്രോജക്റ്റുകള്‍ ചെയ്യുന്നതിന് വിദ്യാര്‍ഥികള്‍ താല്‍പര്യമെടുക്കണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളെയും സേവനങ്ങളെയും ചടങ്ങില്‍ പരിചയപ്പെടുത്തി. ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍  രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജ്കുട്ടി, ഡോ. ജോസ് ടി പുത്തൂര്‍, ഡോ.എം മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss