|    Jul 20 Thu, 2017 10:11 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് സഹവാസ ക്യാംപ് സംഘടിപ്പിച്ചു

Published : 14th October 2016 | Posted By: Abbasali tf

വൈക്കം: വിദ്യാര്‍ഥികളുടെ അഭിരുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ ത്രിദിന സഹവാസ ക്യാംപ് സംഘടിപ്പിച്ചു. സംയോജിത ശിശു സംരക്ഷണ സമിതി നടപ്പിലാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ക്യാംപിന്റെ ഉദ്ഘാടനം നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി ഡി സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി വാസു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി ജെ ബിനോയ്, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീതാ രാമചന്ദ്രന്‍, വി ജെ ജലജകുമാരി, ടി ഡി ശശികല, വി ആര്‍ ഹരിവര്‍മ, മനോജ്കുമാര്‍ സംസാരിച്ചു.പരിശീലകന്‍ തോമസ് വില്‍സന്‍, ഒആര്‍സി നോഡല്‍ അധ്യാപിക വി ടി സബിത, സ്‌കൂള്‍ കൗണ്‍സിലര്‍ അനീസ സുരേന്ദ്രന്‍, സുനില്‍, മണിക്കുട്ടന്‍ ക്ലാസ് എടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക