|    Jun 22 Fri, 2018 8:56 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Published : 10th February 2018 | Posted By: kasim kzm

രാജാക്കാട്: ശാന്തന്‍പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പോലിസിന്റെ പിടിയിലായി. രാജകുമാരി അറയ്ക്കല്‍ക്കുടിയില്‍ എബിന്‍ ജെയിംസ്, ചേരിയാറില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ഗണേശന്‍ എന്നിവരാണു പൊതികളാക്കിയ 200ഗ്രാം ഉണക്കക്കഞ്ചാവുമായി ശാന്തന്‍പാറ സി.ഐ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്നതിനായി വില്‍പ്പന സംഘത്തിലെ ചിലര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സിഐ യുടെ നേതൃത്വത്തില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ യാണ് ഇരുവരും അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂറിന്റെ സീറ്റിനടിയിലെ അറയില്‍ നിന്നുമാണു ചെറു പൊതികളാക്കിയ കഞ്ചാവ് കണ്ടെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നതിനാണു കൊണ്ടുവന്നതെന്ന് പ്രതികള്‍ പൊലീസിനു മൊഴിനല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss