|    Feb 23 Fri, 2018 10:21 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന; മൂന്നംഗ സംഘം അറസ്റ്റില്‍

Published : 10th August 2017 | Posted By: fsq

 

മുളങ്കുന്നത്തുകാവ്: ലോഡ്ജുകളില്‍ താമസിച്ച് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിലായി. കാറളം വെളുത്തേടത്ത് പറമ്പില്‍ വീട്ടില്‍ ഷലീല്‍ (28), വടക്കാഞ്ചേരി അകമല വാടാനപറമ്പില്‍ വീട്ടില്‍ ഷമീര്‍ (27), കുണ്ടന്നൂര്‍ ആറ്റത്ര മുല്ലക്കല്‍ വീട്ടില്‍ വൈശാഖ് (29) എന്നിവരാണ് അറസ്റ്റിലായത്. അത്താണി മെഡിക്കല്‍ കോളജ് റോഡിലെ സ്വകാര്യ ലോഡ്ജിനു മുന്നില്‍ നിന്നാണ് ഇവരെ പേരാമംഗലം സിഐ ബി സന്തോഷിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് എസ്‌ഐ പി യു സേതുമാധവനും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് മൂന്നംഗ സംഘം പോലിസ് പിടിയിലായത്. ഇവരില്‍ ഒരാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. 130 ഗ്രം തൂക്കം വരുന്ന മയക്കുമരുന്നിന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരും. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കിലോക്ക് 40 ലക്ഷം രൂപ വിലയുണ്ടെന്നും പോലിസ് അറിയിച്ചു. പ്രതികള്‍ മയക്കുമരുന്നും കഞ്ചാവും എത്തിക്കുന്നത് ഹിമാചലില്‍ നിന്നാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എഎസ്‌ഐ രാജന്‍, സീനിയര്‍ സിപിഒ ടെബി ജോര്‍ജ്ജ്, സിപിഒമാരായ ശ്രീജിത്ത്, ശ്രീകാന്ത്, ശശിധരന്‍, ഡീജോ, ധിനീഷ്, ശ്യാംലാല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss