|    Jan 18 Wed, 2017 3:02 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകി അസി. കലക്ടര്‍മാരുടെ വിജയഗാഥ

Published : 1st August 2016 | Posted By: SMR

പത്തനംതിട്ട: സിവില്‍ സര്‍വീസ് പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് സംസ്ഥാനത്തെ ആറ് അസിസ്റ്റന്റ് കലക്ടര്‍മാരെ അണിനിരത്തി പ്രമാടത്തെ കോന്നി സിവില്‍ സര്‍വീസ് അക്കാദമിയില്‍ നടത്തിയ ക്ലാസ് ശ്രദ്ധേയമായി. സിവില്‍ സര്‍വീസില്‍ ഉന്നത വിജയം കൈവരിച്ച കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖര്‍, എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ രേണു രാജ്, കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ കൃഷ്ണ തേജ, കൊല്ലം അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത്, പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ജെറോം ജോര്‍ജ് എന്നിവരാണ് തങ്ങളുടെ വിജയഗാഥ വിദ്യാര്‍ഥികളുമായി പങ്കുവച്ചത്. അസിസ്റ്റന്റ് കലക്ടര്‍മാരുടെ അനുഭവ വിവരണം മൂന്നൂറോളം വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രചോദനമേവുന്നതായി.
ലക്ഷ്യത്തില്‍ ഉറച്ചു നിന്നാല്‍ വിജയം സുനിശ്ചിതമാണെന്ന് അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നീലഗിരിയിലെ തോട്ടം തൊഴിലാളികളുടെ മകനായ ഇമ്പശേഖറിന്റെ പഠനം സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു. നാലു തവണ പരാജയപ്പെട്ട ശേഷമാണ് 2015ല്‍ സിവില്‍ സര്‍വീസ് നേടിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നന്നായി പഠിക്കണമെന്ന് അസിസ്റ്റന്റ് കലക്ടര്‍ രേണു രാജ് പറഞ്ഞു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഉത്തരവാദിത്വമുള്ള ജോലി ചെയ്യുന്നതിനുള്ള മികവ് കൈവരിക്കുമെന്ന് അസി.കലക്ടര്‍ കൃഷ്ണാ തേജ പറഞ്ഞു. കഠിനാധ്വാനത്തിനൊപ്പം ഊര്‍ജസ്വലമായി കാര്യങ്ങള്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത് പറഞ്ഞു. ദൃഢനിശ്ചയത്തോടെ ലക്ഷ്യത്തിലേക്ക് മുന്നേറണമെന്ന് അസി. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. അമിത ആത്മവിശ്വാസം പാടില്ലെന്നും സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നും അസിസ്റ്റന്റ് കലക്ടര്‍ ജെറോം ജോര്‍ജ് പറഞ്ഞു. അടൂര്‍ പ്രകാശ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍, റോബിന്‍ പീറ്റര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക