|    Aug 18 Fri, 2017 9:54 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് പാന്‍ ഉല്‍പന്നങ്ങള്‍ എത്തിച്ചുനല്‍കുന്ന മൂന്നുപേര്‍ അറസ്റ്റില്‍

Published : 12th August 2017 | Posted By: fsq

 

ഇരിട്ടി: വിദ്യാര്‍ഥികള്‍ക്ക് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്ന മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് 100 പാക്കറ്റോളം പാന്‍ ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. മേലേ സ്റ്റാന്റില്‍ വഴിയോരത്ത് പഴവര്‍ഗങ്ങള്‍ വില്‍പന നടത്തുന്ന ടി കെ മുഹമ്മദലി എന്ന മാലി (47), കീഴൂര്‍ സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന കെ വി മുഹമ്മദലി (50), മേലേ സ്റ്റാന്റിലെ ബാബൂസ് ഹോട്ടലിന് സമീപം കച്ചവടം നടത്തുന്ന ഇസ്മായില്‍ (69) എന്നിവരെയാണ് എസ്‌ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യനീക്കത്തിലൂടെ പിടികൂടിയത്. ഇരിട്ടി സ്‌കൂളിലെയും സമീപത്തെ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് വ്യാപകമായി പാന്‍ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ മൂന്നുസ്ഥാപനങ്ങളും കുറച്ചുദിവസമായി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. കുട്ടികളില്‍നിന്ന് പോലീസിന് ലഭിച്ച രഹസ്യവിവരങ്ങളും ഇവരെ പിടികൂടാന്‍ സഹായിച്ചു. പഴവര്‍ഗങ്ങ വില്‍പനയുടെ മറവിലാണ് മാലി എന്ന മുഹമ്മദലി കുട്ടികള്‍ക്ക് ഹാന്‍സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നല്‍കിയിരുന്നത്. പഴവര്‍ഗങ്ങള്‍ക്കിടയില്‍നിന്ന് 68 പാക്കറ്റ് പാന്‍സും പിടിച്ചെടുത്തു. നഗരസഭയുടെ സഹായത്തില്‍ മുഴുവന്‍ സാധനങ്ങളും പോലീസ് നീക്കം ചെയ്തു. പരിശോധനയ്ക്ക് അഡീഷനല്‍ എസ്‌ഐ സെബാസ്റ്റിയന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സതീശന്‍, ഷംസുദ്ദീന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക