|    May 24 Wed, 2017 9:33 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് നേരെ ബസ് ജീവനക്കാരുടെ കൈയേറ്റ ശ്രമം;ആറുപേര്‍ക്ക് പരിക്ക്

Published : 20th October 2016 | Posted By: SMR

തിരൂരങ്ങാടി: പിഎസ്എംഒ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ ബസ്സ് ജീവനക്കാരുടെ കൈ യേറ്റ ശ്രമം. ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. നാല് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍ കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. നന്നമ്പ്ര തെയ്യാല  സ്വദേശിയും ഹരിത എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റുമായി ഫാത്തിമ ഷിഹാന (18), കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശി മുര്‍ഷിന (19), നന്നമ്പ്ര തെയ്യാല സ്വദേശി ഫര്‍സാന (19), താനൂര്‍ സ്വദേശി അര്‍ത്തന (19) കൊടിഞ്ഞി സ്വദേശി സമീദ് (18), തിരൂരങ്ങാടി സ്വദേശി നസീഫ്, മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി നവാസ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ചെമ്മാട് നിന്നും താനൂരിലേക്ക് പോവുകയായിരുന്ന കെഎല്‍ഇ 8581 എന്ന നമ്പറിലുള്ള അല്‍ അമീന്‍ എന്ന ബസ്സിലാണ് സംഭവം. ബസ് കണ്ടക്ടര്‍ ചുള്ളിപ്പാറ സ്വദേശി സമീറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കോളജ് പടിയില്‍ വച്ച് വിദ്യാര്‍ഥികള്‍ കയറുന്നത് തടസ്സപ്പെടുത്തുകയും ബസ്സില്‍ നിന്നും വിദ്യാര്‍ഥിനികളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥികളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.  പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബസ്സ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പിഎസ്എംഒ കോളജ് എംഎസ്എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരെ തുടരുന്ന പീഡനങ്ങള്‍ക്കിതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എം മുഹമ്മദ് ഷബീബ്, സി അബ്ദുല്‍ വാഹിദ്, സി ഷബീബ് മഹ്‌ലൂഫ്, കെ കെ ഇസ്ഹാഖ്, കെ സുഹൈല്‍ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day