|    Dec 12 Wed, 2018 8:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടി

Published : 24th November 2018 | Posted By: kasim kzm

റദ്ദാക്കിന്യൂഡല്‍ഹി: നീറ്റ് പരീക്ഷയി ല്‍ ചോദ്യങ്ങള്‍ തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രിംകോടതി റദ്ദാക്കി.
ഈ വര്‍ഷം നടന്ന നീറ്റ് (എന്‍ഇഇടി) അണ്ടര്‍ ഗ്രാജ്വേറ്റ് പരീക്ഷ തമിഴില്‍ എഴുതിയ 24,000ഓളം വിദ്യാര്‍ഥികള്‍ക്ക് 196 ഗ്രേസ് മാര്‍ക്ക് നല്‍കിയ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ സിബിഎസ്ഇ നല്‍കിയ അപ്പീലിലാണ് നടപടി.
ഇത്തരം വിഷയങ്ങളില്‍ അനിയന്ത്രിതമായ ഫലങ്ങള്‍ ഒഴിവാക്കുക എന്ന പ്രാഥമിക ചുമതല ഹൈക്കോടതി കാണാതെ പോയെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇംഗ്ലീഷിനു പുറമെ, 12 പ്രാദേശിക ഭാഷകളിലാണ് ഈ വര്‍ഷം നീറ്റ് പരീക്ഷ നടന്നത്. 180 ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
എന്നാല്‍, ഇംഗ്ലീഷിലുള്ള നിരവധി ചോദ്യങ്ങള്‍ തമിഴിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ തെറ്റുകള്‍ സംഭവിച്ചുവെന്ന് ആരോപിച്ചാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 180ല്‍ 49 ചോദ്യങ്ങള്‍ തെറ്റായാണ് തര്‍ജമ ചെയ്തതെന്നു കോടതി കണ്ടെത്തി.
തെറ്റായി വിവര്‍ത്തനം ചെയ്ത 49 ചോദ്യങ്ങള്‍ക്കു നാലു മാര്‍ക്ക് വീതം മൊത്തം 196 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സിബിഎസ്ഇയും ഇംഗ്ലീഷില്‍ പരീക്ഷ എഴുതിയ ഏതാനും വിദ്യാര്‍ഥികളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. കോടതി വിധി പ്രതികൂലമായതോടെ ഇനിയെന്ത് ചെയ്യണമെന്ന ആലോചനയിലാണ് വിദ്യാര്‍ഥികള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss