|    Sep 26 Wed, 2018 7:55 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് കാനനയാത്രയൊരുക്കി ആതിരപ്പിള്ളി ഡിഎംസി

Published : 21st January 2017 | Posted By: fsq

 

ചാലക്കുടി: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള അതിരപ്പിള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കാനനയാത്ര ആരംഭിക്കുന്നു. അതിരപ്പിള്ളി – ഷോളയാര്‍ വനമേഖലയിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. അതിരപ്പിള്ളി ഡിഎംസി ഒരുക്കുന്ന വനയാത്ര രാവിലെ 8 മണിയോടെ അതാത് സ്‌കൂളുകളില്‍ നിന്നും ആരംഭിച്ച് വൈകീട്ട് 6.30 ഓടെ തിരിച്ചെത്തത്തക്ക രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.സ്റ്റുഡന്റ്‌സ് ജംഗിള്‍ സഫാരി’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന യാത്ര തുമ്പൂര്‍മുഴി ഗാര്‍ഡനാണ് ആദ്യം സന്ദര്‍ശിക്കുക. ശലഭോദ്യാനം, കുട്ടികളുടെ പാര്‍ക്ക്, എറണാകുളം, തൃശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തിലൂടെയുള്ള യാത്ര എന്നിവയാണ് തുമ്പൂര്‍മുഴിയിലെ ആകര്‍ഷണങ്ങള്‍. തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങല്‍കുത്ത് ഇന്‍സ്‌പെക്ഷ ന്‍ ബംഗ്ലാവ്, പെരിങ്ങല്‍ ഡാം, ഷോളയാര്‍ ഡാം എന്നിവ സന്ദര്‍ശിക്കും. വൈകിട്ട് 6.30ന് ചാലക്കുടിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം (ചിക്കന്‍ ബിരിയാണി) ലഘുഭക്ഷണം, പ്രവേശന പാസുകള്‍, കുടിവെള്ളം, ഗൈഡിന്റെ സേവനം, വാഹനം എന്നിവയുള്‍പ്പെടെ 500 രൂപയാണ് വിദ്യാര്‍ഥികള്‍ക്കുള്ള  പ്രത്യേക പാക്കേജിന്റെ നിരക്ക്. ഫോണ്‍: 0480 2769888, 9497069888.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss