|    May 29 Mon, 2017 12:11 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവിനെ പിടികൂടി

Published : 1st July 2016 | Posted By: SMR

ആറ്റിങ്ങല്‍: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവിനെ ആറ്റിങ്ങല്‍ പോലിസ് പിടികൂടി. കിഴുവിലം പുകയിലത്തോപ്പ് ജയനിവാസില്‍ ജയലാല്‍ (25) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ പോളി ടെക്‌നിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സുലഭമായി കഞ്ചാവ് ലഭിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് പോലിസ് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പോളിടെക്‌നിക് ഗ്രൗണ്ടി ല്‍ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന 5 കുട്ടികളെ കണ്ടെത്തിയത്.
അവരെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് ജയലാലാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് അറിയാനായത്. വിദ്യാര്‍ഥികളില്‍ ഏറെ വിശ്വസ്ഥനായ ആള്‍ ഫോണ്‍ ചെയ്താല്‍ മാത്രമേ ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നുള്ളു. ഈ വിദ്യാര്‍ഥിക്ക് കമ്മീഷനും നല്‍കിയിരുന്നുവത്രേ. കഞ്ചാവ് ഉപയോഗിച്ച് പിടിയിലായതില്‍ ഈ വിദ്യാര്‍ഥിയും ഉണ്ടായിരുന്നു. ഇയാളെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ചാണ് ജയലാലിനെ വലയിലാക്കിയത്. പ്രതിയുടെ പക്കല്‍ 10 ഗ്രാം വീതമുള്ള 10 പൊതി കഞ്ചാവും പിടികൂടി.
ചിറയിന്‍കീഴുള്ള ഒരാളാണ് ബള്‍ക്കായി ജയലാലിന് കഞ്ചാവ് എത്തിക്കുന്നതെന്നാണ് അറിയുന്നത്. ഇത് 10 ഗ്രാം വീതമുള്ള പൊതിയാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തിരുന്നത്. ഒരു പൊതി കഞ്ചാവിന് കുട്ടികളില്‍ നിന്നും 200 രൂപയാണ് വാങ്ങിയിരുന്നതെന്നും ഇയാള്‍ സമ്മതിച്ചു. മുമ്പ് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് തട്ടു ജോലിചെയ്തിരുന്ന ഇയാള്‍ ഒരു വര്‍ഷക്കാലമായി വിദ്യാര്‍ഥികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു. സിഐ സുനില്‍കുമാര്‍, എസ്‌ഐ ശ്രീജിത്, സിപിഒമാരായ ഷൈജു, കൃഷ്ണലാല്‍, ജയകുമാര്‍, ബിജു എന്നിവരാണ് ജയലാലിനെ അറസ്റ്റു ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day