|    Jan 21 Sat, 2017 11:46 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം; കശ്മീര്‍ എംഎല്‍എ കസ്റ്റഡിയില്‍

Published : 18th February 2016 | Posted By: SMR

ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ എസ് എ ആര്‍ ഗിലാനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും മാര്‍ച്ച് നടത്തിയ ജമ്മു കശ്മീര്‍ സ്വതന്ത്ര എംഎല്‍എ ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ പോലിസ് കസ്റ്റഡിയിലെടുത്തു. റാഷിദും അനുയായികളും അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. സീറോ ബ്രിഡ്ജിനു സമീപം മാര്‍ച്ച് തടഞ്ഞ പോലിസ് അദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ വച്ചതായി അധികൃതര്‍ പറഞ്ഞു.
പോലിസ് വലയം ഭേദിച്ച് ലാല്‍ ചൗക്കിലേക്ക് പോവാന്‍ ശ്രമിക്കവെയാണ് റാഷിദിനെ കസ്റ്റഡിയിലെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക