|    Aug 18 Sat, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി ശേഖരിച്ച അരി പുഴുവരിച്ച നിലയില്‍

Published : 20th July 2018 | Posted By: kasim kzm

കുന്നംകുളം: മറ്റം സെന്റ് ഫ്രാ ന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി ശേഖരിച്ചുവച്ച 15 ചാക്ക് അരി പുഴുവരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഷിഹാദിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെത്തി ഗോഡൗ ണ്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജി പ്രമോദ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് നിഷാദ് എന്നിവരെത്തിയാണ് ഗോഡൗണ്‍ തുറന്നു പരിശോധിച്ചത്. ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ച 15 ചാക്ക് അരി കണ്ടെത്തിയത്.
അടുക്കളയും അരി സൂക്ഷിക്കുന്ന സ്ഥലവും വെള്ളമൊലിച്ച് എലിയും മറ്റ് ഇഴജന്തുക്കളും നിറഞ്ഞ അവസ്ഥയിലാണ്. മാനേജ്‌മെന്റ് തര്‍ക്കത്തെ തുടര്‍ന്ന് ഡിഇഒ ക്കാണ് മാനേജറുടെ ചുമതല.
സ്‌കൂളിന്റെ അനാസ്ഥയെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിരവധി തവണ പൊതുപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍ പി സച്ചിദാനന്ദന്‍ സ്ഥലത്തെത്തി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് റിപോര്‍ട്ട് നല്‍കി.
ജൂനിയര്‍ ഹെല്‍ത്ത് ഇ ന്‍സ്‌പെക്ടര്‍ യു മുഹമ്മദ് റഊഫിന്റെ നേതൃത്വത്തില്‍ അടുക്കളയും ഗോഡൗണും അടിയന്തരമായി ശുചീകരണം നടത്താന്‍ നോട്ടീസ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss