|    Sep 19 Wed, 2018 2:31 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് ആവേശമായി തലച്ചുമടുമായി മന്ത്രി

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: മാനാഞ്ചിറ ബിഇഎം സ്‌കൂളിലെ ഭക്ഷണ സാധനങ്ങളുടെ സംഭരണ വിതരണ കേന്ദ്രത്തില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ ഭക്ഷണ സാധന കിറ്റുകള്‍ ദുരിതബാധിതര്‍ക്കായി സംഭരിക്കാന്‍ തലചുമടായി കടത്തുകയായിരുന്നു. കുട്ടികളുടെ സേവനം കണ്ട് മന്ത്രിയും ഊര്‍ജസ്വലനായി. ഉടന്‍ ഒരു ഭക്ഷണകിറ്റുമായി റൂമിലേക്ക് നടന്നു. രാവിലെ മുതല്‍ സേവന നിരതരായ വിദ്യാര്‍ഥികള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു മന്ത്രിയുടെ പ്രവൃത്തി. ഭക്ഷണ കിറ്റുകളുമായി അണമുറിയാതെ വിദ്യാര്‍ഥികള്‍ എത്തുകയായിരുന്നു. 15 ഭക്ഷണ സാധനങ്ങളുടെ കിറ്റുകള്‍ തയ്യാറാക്കാന്‍ ആയിരത്തോളം വോളന്റിയര്‍മാരാണ് ഇന്നലെ ഡിടിപിസി ഹാളിലും ബിഇഎംപി സ്‌കൂളിലും സംഭരണവിതരണ കേന്ദ്രങ്ങളിലെത്തിയത്. 10 കിലോ അരിയും പയറും പഞ്ചസാരയും പാലും തേയില പൊടിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളാണ് വിദ്യാര്‍ഥികള്‍ ഇനം തിരിച്ച് കിറ്റുകളാക്കി പ്രളയ ദുരിതബാധിതര്‍ക്ക് എത്തിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss