|    Jan 17 Tue, 2017 6:12 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് ആധുനിക സൗകര്യമൊരുക്കി പാര്‍ളിക്കാട് യുപി

Published : 19th February 2016 | Posted By: SMR

പാര്‍ളിക്കാട്: ഗവ. യുപി സ്‌കുളില്‍ നടപ്പാക്കിയ സ്‌കൂള്‍ സൗന്ദര്യവത്ക്കരണം, കുട്ടികള്‍ക്കുളള പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനം പി കെ ബിജു എംപി നിര്‍വഹിച്ചു. ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതിയിലുള്‍പ്പെടുത്തി പി കെ ബിജു എംപി അനുവദിച്ച 7.50 ലക്ഷം രൂപയുപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കാര്യമായി സ്വാധീനിക്കുമെന്ന പുതിയ പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തിലാണ് ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതിയിലുള്‍പ്പെടുത്തി എംപി ഫണ്ടുനവദിച്ചത്. 2015 ഒക്‌ടോബര്‍ ഒന്നിനാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. എംപിയുടെ സമയബന്ധിതമായ ഇടപെടലിനെ തുടര്‍ന്ന് പ്രവര്‍ത്തന കാലാവുധിയായ ആറുമാസത്തിനുള്ളില്‍ തന്നെ പദ്ധതിയുടെ നിര്‍മാണം പുര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
റോഡിനോട് ചേര്‍ന്നുള്ള ചുറ്റുമതിലിന് ഉയരം വര്‍ധിപ്പിക്കുകയും, അതിനു മുകളില്‍ ഗ്രില്‍ സ്ഥാപിക്കുകയും ചെയ്തു. പ്രവേശന കവാടം മുതല്‍ സ്‌കൂള്‍ മുറ്റവും, പാര്‍ക്കും ഉള്‍പ്പെടെ മൊത്തം 4580 ചതുരശ്ര അടിയില്‍ ടൈല്‍ വിരിച്ച് ഭംഗിയാക്കുകയും, സ്‌കൂള്‍ മുറ്റത്തെ മരത്തിന് ചുറ്റും തറ കെട്ടി ഇരിപ്പിടം നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി കളിയുപകരണങ്ങളോട് കുടിയ പാര്‍ക്കും പദ്ധതിയിലുള്‍പ്പെടുത്തി എംപി നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതിയിലുള്‍പ്പെടുത്തി ഗവ. യുപി സ്‌കൂളിന് ബസ്സും എം പി നേരത്തെ അനുവദിച്ചിട്ടുണ്ട്.
സ്വകാര്യ സ്‌കൂളുകള്‍ക്കില്ലാത്ത വിധം സ്‌കൂള്‍ സൗന്ദര്യവത്ക്കരണവും, കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ കളിയുപകരണങ്ങളോട് കൂടിയ പാര്‍ക്കും ലഭ്യമായതോടെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, നാട്ടുകാരും ഏറെ ആവേശത്തിലാണ്. എംപി ഇടപെട്ടതിനെ തുടര്‍ന്ന് ഐസ്ആര്‍ഓയുടെ എക്‌സിഹിബിഷന്‍ സെന്റര്‍ സ്‌കൂളിലേക്ക് അനുവദിച്ചിട്ടുണ്ട്. പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കുളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ അനേ്വഷിച്ച് വരുന്ന മാതാപിതാക്കളുടെ എണ്ണം എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്നും സ്‌കൂളധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.
നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ എം എം ബോസ്‌കോ റിപ്പോര്‍ട്ടവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍, കൗണ്‍സിലര്‍മാരായ പി ആര്‍ അരവിന്ദാക്ഷന്‍, പി ഉണ്ണികൃഷ്ണന്‍, നൗഷബ ജബാര്‍, നളിനി വത്സന്‍, പി എന്‍ ജയന്തന്‍, ഹെഡ്മാസ്റ്റര്‍ ടി ജെ രാജന്‍, സാധു പത്മനാഭന്‍, എസ്എംസി ചെയര്‍മാന്‍ സി ഏ അബ്ദുള്‍ അസീസ്, പിടിഎ പ്രസിഡന്റ് വി എസ് അനില്‍കുമാര്‍ യോഗത്തില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക