|    Nov 19 Mon, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥികള്‍ക്കു നേരെ തോക്ക് ചൂണ്ടിയ സ്വകാര്യ സുരക്ഷാ എജന്‍സി ഉദ്യോഗസ്ഥന്‍ ഗോവ സ്വദേശി

Published : 8th November 2018 | Posted By: kasim kzm

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന ഐഎസ്എല്‍ മല്‍സരത്തിന് താല്‍ക്കാലിക സുരക്ഷാ ജീവനക്കാരായി വന്ന കോളജ് വിദ്യാര്‍ഥികളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരനെ പോലിസ് തിരിച്ചറിഞ്ഞു. ഗോവ സ്വദേശി സത്‌നാം സിങാണ് വിദ്യാര്‍ഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദനത്തിന് നേതൃത്വം നല്‍കുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ അംഗമായ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ ഗോവയിലെയും കൊച്ചിയിലെയും റീജ്യനല്‍ ഓഫിസുകളില്‍ നിന്നായി സത്‌നാം സിങിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. വധശ്രമം അടക്കമുള്ള വകുപ്പാണ് ചുമത്തിയിട്ടുള്ളത്. സത്‌നാംസിങിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് കൊച്ചി സിറ്റി അസി. പോലിസ് കമ്മീഷണര്‍ കെ ലാല്‍ജി പറഞ്ഞു.
കഴിഞ്ഞദിവസം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി മല്‍സരത്തിന് ശേഷമാണ് താല്‍ക്കാലിക ജീവനക്കാരായി വന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ സുരക്ഷാ സേനാംഗങ്ങളുടെ ഗുണ്ടാവിളയാട്ടമുണ്ടായത്. താല്‍ക്കാലിക ജീവനക്കാരായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മല്‍സരശേഷം പണം നല്‍കുന്നതാണ് പതിവ്. ഇത്തവണ നല്‍കിയില്ല. ഇതിനായി മണിക്കൂറുകളോളം കാത്തുനിന്ന വിദ്യാര്‍ഥികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു. പാലാരിവട്ടം പോലിസാണ് പരിക്കേറ്റ ഏഴു വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരായ ഗോവ സ്വദേശി റോഷന്‍ ഡൂരി (32), നോര്‍ത്ത് ഗോവ സ്വദേശി ബാബു ജോര്‍ജ് (54), കര്‍ണാടക സ്വദേശി ലാല്‍സാബ് (29), പഞ്ചാബ് സ്വദേശികളായ മംഗള്‍ സിങ് (19), ദീപക് ശര്‍മ (29), രാജസ്ഥാന്‍ സ്വദേശി വിക്രം സിങ് (27), എറണാകുളം തിരുവാങ്കുളം സ്വദേശി അഖില്‍ (23), മധ്യപ്രദേശ് സ്വദേശി സുരേഷ് (44) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ റിമാന്‍ഡിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss