|    Nov 24 Fri, 2017 1:58 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി ട്രാന്‍സ്‌ഫോമര്‍

Published : 9th August 2017 | Posted By: fsq

 

വടകര : കെഎസ്ഇബിയുടെ അനാസ്ഥ കാരണം വിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകട ഭീക്ഷണി. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ഗേറ്റിന് സമീപം കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറാണ് വിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടഭീഷണിയായി നിലനില്‍ക്കുന്നത്. സ്‌കൂള്‍ഗേറ്റിന് ഏതാനും മീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ട്രാന്‍സ്‌ഫോമര്‍ റോഡില്‍നിന്നും ഒരടി പോലും അകലെയല്ലാതെയാണ് നില്‍ക്കുന്നത്. സദാ തിരക്കേറിയ ഈ റോഡില്‍ രാവിലെയും വൈകിട്ടും വാഹനസ്തംഭനം പതിവാണ്. വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ഒഴുകുന്ന ഈ റോഡില്‍ പലപ്പോഴും ട്രാന്‍സ്‌ഫോമറിനോട് തൊട്ടുതൊട്ടില്ല എന്നരീതിയിലാണ് കുട്ടികള്‍ നടന്നു പോകേണ്ടി വരുന്നത്. മറ്റ് വഴിയാത്രക്കാരുടെ സ്ഥിതിയും ഇതുതന്നെ. ട്രാന്‍സ്‌ഫോമറിന് കമ്പിവേലികെട്ടി സുരക്ഷിതമാക്കാനുള്ള ആവശ്യം പലപ്രാവശ്യം സ്‌കൂള്‍ അധികൃതരും തദ്ദേശവാസികളും കെഎസ്ഇബിക്ക് മുമ്പാകെ ഉന്നയിച്ചെങ്കിലും പല ഒഴുവുകഴിവുകളും പറഞ്ഞ് ഇത് നടപ്പിലാക്കാതെ മാറ്റി വക്കുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ്. ദുരന്തം വന്നുകഴിഞ്ഞാല്‍ മാത്രം കണ്ണുതുറക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് ഇവിടെയും കാണുന്നതെന്ന് സ്‌കൂള്‍ പിടിഎ കമ്മിറ്റി കുറ്റപ്പെടുത്തി. ട്രാന്‍സ്‌ഫോമര്‍ സുരക്ഷിതമായി നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ പാരന്റ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് എപി ഹരീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വടയങ്കണ്ടി നാരായണന്‍, എംപിടിഎ പ്രസിഡന്റ് കെപി ബിന്ദു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ രേഖ, കെ പ്രദീപ്കുമാര്‍, വികെ സീമ, മോളി ദേവസി, സിന്ധു ജോയി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക