|    Jan 17 Tue, 2017 12:21 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന: യുവാവ് പിടിയില്‍

Published : 20th January 2016 | Posted By: SMR

പറവൂര്‍: പുത്തന്‍വേലിക്കര മിനിത്താഴം കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായി വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് പറവൂരിലെ എക്‌സൈസ് സംഘത്തിന്റെ വലയിലായി. സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ കൊടുങ്ങല്ലൂര്‍ മേത്തല വില്ലേജില്‍ കോട്ടപ്പുറം പങ്കേത്ത് വീട്ടില്‍ ജന്‍സണ്‍(26) ആണ് പിടിയിലായത്.
ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ നാട്ടുകാര്‍ ചോദ്യംചെയ്തിരുന്നു. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പറവൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ജന്‍സന്‍. കുറുമ്പത്തുരുത്തിലെ പ്ലസ്ടു വിദ്യാര്‍ഥി അമിതമായി കഞ്ചാവ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. വിദ്യാര്‍ഥികളുടെ ബന്ധുക്കളാണ് എക്‌സൈസിന് വിവരങ്ങള്‍ നല്‍കിയത്. പ്രതിയില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കുമളിയില്‍ നിന്നും കഞ്ചാവ് എത്തിച്ചാണ് വില്‍പന നടത്തിയിരുന്നതെന്ന് മൊഴി നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക