|    Jan 20 Fri, 2017 7:18 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവ്യാപനം: കര്‍ശന നടപടിയെന്ന് ജില്ലാ കലക്ടര്‍

Published : 5th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ആശങ്കയുണര്‍ത്തുന്നതാണെന്നും ഇതു തടയാന്‍ കര്‍ശന നടപടിയെന്ന് ജില്ലാകലക്ടര്‍ ജിആര്‍ ഗോകുല്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി  വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൈമിഷിക സുഖത്തിനുവേണ്ടി ലഹരിക്കടിമപ്പെട്ടാല്‍ ഇല്ലാതാകുന്നത് ജീവിതമാണ്.  ലഹരി വ്യാപനത്തിനെതിരെയുള്ള നിയമങ്ങള്‍ വളരെ കര്‍ശനമാണെന്നും അവ വിട്ടുവീഴ്ചയില്ലാതെ തന്നെ നടപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.കുട്ടികള്‍ക്കിടയിലെ ലഹരിവ്യാപനത്തിനെതിരെ വിദ്യാര്‍ഥികള്‍ ഒത്തൊരുമയോടെ മുന്നോട്ടു വരണമെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജയലക്ഷ്മി,ജില്ലാ പഞ്ചായത്തംഗം കലൈവാണി,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍പി സന്തോഷ്, ഹെഡ്മിസ്ട്രസ് എന്‍ പൊന്നതായി തുടങ്ങിയവര്‍ സംസാരിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗം ഉയര്‍ത്തുന്ന വിപത്തുകളെക്കുറിച്ചും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും എക്‌സൈസ് വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ജയന്‍ പി ജോണ്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടിസി ജയരാജ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക