|    Sep 26 Wed, 2018 3:13 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്കായി നഗരസഭയുടെ സമഗ്ര പദ്ധതി

Published : 17th January 2017 | Posted By: fsq

 

കോഴിക്കോട്: നഗരത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ്ടു- പത്താംതരം വിദ്യാര്‍ഥികളുടെ ഉന്നതവിജയത്തിനായി കോഴിക്കോട് നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി 2016-17ലെ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം മേയര്‍ പ്രകാശനം ചെയ്തു. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കായി 27 സെറ്റ് കൈപ്പുസ്തകങ്ങളും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി 12 സെറ്റ് കൈപ്പുസ്തകങ്ങളുമാണ് നഗരസഭ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്താംതരം അര്‍ധ വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ ആരംഭിക്കാനാണ് നീക്കം. ഇതിനായി അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ, കൗണ്‍സിലര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടുത്തി ഓരോ വാര്‍ഡിലും പഠന ക്രമീകരണങ്ങള്‍ നടത്തും. കുട്ടികള്‍ക്ക് വൈകീട്ടുള്ള ചായയും ഭക്ഷണത്തിനുമായി നഗരസഭ 5000രൂപമുതല്‍- 10,000രൂപവരെ ചെലവഴിക്കും. അധ്യാപകരെയും ഏര്‍പ്പെടുത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss