|    May 27 Sat, 2017 8:16 am
FLASH NEWS

വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയയാള്‍ക്കെതിരേ കേസെടുത്തു

Published : 6th October 2016 | Posted By: Abbasali tf

വളാഞ്ചേരി: വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ വാഹന ഡ്രൈവര്‍ക്കെതിരേ  കേസെടുത്തു. പാണ്ടികശാല താഴെ അങ്ങാടി പൂക്കോട്ടുപറമ്പില്‍ സുരേഷിനെതിരെയാണ്  (43)  ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം വളാഞ്ചേരി പോലിസ് കേസെടുത്തത്. അറസ്റ്റിനായി  വളാഞ്ചേരി എസ്‌ഐ കെ പി മിഥുനിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. വളാഞ്ചേരിയിലെ ഒരു സ്‌കൂളിലേക്ക് ഇയാളുടെ ഒമ്‌നി വാനില്‍ കുട്ടികളെ കൊണ്ടുവന്നിരുന്നു. ഈ വാഹനത്തില്‍ വരുന്ന രണ്ട് കുട്ടികളോട്  അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. കേസില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം പോക്‌സോ പ്രകാരമാണ്  കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day