|    Jan 24 Tue, 2017 8:46 pm
FLASH NEWS

വിദ്യാര്‍ഥികളെ മദ്‌റസാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

Published : 5th May 2016 | Posted By: SMR

തിരൂര്‍: തിരൂര്‍ പുല്ലൂരില്‍ ഏഴു വയസ്സുകാരി അടക്കം ആറോളം കുട്ടികളെ മദ്‌റസ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. തിരൂര്‍ പുല്ലൂര്‍ ചെറുപറമ്പില്‍ സി പി അബ്ദുര്‍റഹ്മാ (45) നെതിരേയാണ് പരാതി.
ഏഴുവയസ്സുകാരിയുടെ പീഡന വിവരം അറിഞ്ഞതിനെ തുടര്‍ന്നു ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ മദ്‌റസയില്‍ നടത്തിയ കൗണ്‍സിലിങിലാണു മറ്റുള്ളവരെയും പീഡിപ്പിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 30നാണ് സംഭവം. മദ്‌റസയിലേക്ക് വിളിച്ചു കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. അവശയായി വീട്ടിലെത്തിയ പെണ്‍കുട്ടിയോട് മാതാവ് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടന്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകന്‍ പീഡിപ്പിക്കുന്നുണ്ടെന്നു പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് മാതാവ് തിരൂര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ മദ്‌റസാധ്യാപകനെതിരേ കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. ആറോളം കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായാണ് റിപോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് അബ്ദുര്‍റഹാമാനെ മദ്‌റസയില്‍ നിന്ന് പുറത്താക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക