|    Oct 19 Fri, 2018 1:34 am
FLASH NEWS

വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പഠിപ്പുമുടക്കി

Published : 28th September 2017 | Posted By: fsq

 

പൊന്നാനി : പൊന്നാനി എം ഇ എസ് കോളജില്‍ അച്ചടക്ക രാഹിത്യത്തിന് 11 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കോളജില്‍ പഠിപ്പ് മുടക്കി. സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബലമായി നിര്‍ത്തിവെപ്പിക്കുകയായിരുന്നു .അധ്യാപകരെ തടഞ്ഞുവെക്കുകയും ചെയ്തു . കോളജ് വിടാന്‍ പ്രിന്‍സിപ്പള്‍ തയ്യാറായില്ലെങ്കിലും നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളും സമരക്കാരോടൊപ്പം ചേര്‍ന്ന് ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.കോളജില്‍ രാഷ്ട്രീയം നിരോധിച്ചതാണെങ്കിലും കുട്ടികള്‍ ബലമായി ക്ലാസുകള്‍ തടഞ്ഞപ്പോള്‍ പോലീസ് ഇടപെടാന്‍ തയ്യാറായില്ല. പുറത്താക്കിയ കുട്ടികളെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നാണ് എസ്എഫ്‌ഐ നിലപാട്.ഒന്നരമാസമായി അനിശ്ചിതകാല സമരം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുട്ടികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിക്കഴിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss