|    Apr 26 Thu, 2018 5:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥികളെ പിന്തുണച്ച്  ശത്രുഘ്‌നന്‍ സിന്‍ഹ

Published : 18th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ജെഎന്‍യു സംഭവത്തില്‍ പാര്‍ട്ടി നിലപാടിനെ തള്ളിപ്പറഞ്ഞ് ബിജെപി എംപിയും ബോളിവുഡ് നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. പോലിസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ഉടന്‍ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കനയ്യയുടെ പ്രസംഗം വായിച്ചു. ഭരണഘടനയ്‌ക്കോ രാജ്യത്തിനോ എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല-സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ജെഎന്‍യു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്ന ചില ബിജെപി നേതാക്കളുടെ അഭിപ്രായം അദ്ദേഹം തള്ളി.
ജെഎന്‍യു ഇന്ത്യയിലെ സമര്‍ഥരായ യുവ മനസ്സുകളുടെ പഠന കേന്ദ്രമാണ്. ബഹുമാന്യരായ നിരവധി അധ്യാപകരുമുണ്ടവിടെ. ആരോപണങ്ങളില്‍ നിന്ന് സര്‍വകലാശാലയെ രക്ഷിക്കണം. സര്‍വകലാശാലയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ജെഎന്‍യു വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെ എതിര്‍ക്കുന്ന സിന്‍ഹ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് മംഗള്‍ പാണ്ഡെ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss