|    Jan 21 Sat, 2017 7:42 am
FLASH NEWS

‘വിദ്യാര്‍ഥികളെ പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കുന്നത് ഫാഷിസം’

Published : 18th June 2016 | Posted By: SMR

തിരുവനന്തപുരം: വിദ്യാര്‍ഥിക ള്‍ ഏതുസംഘടനയില്‍ പെട്ടവരായാലും അവരെ പട്ടിയെപ്പോലെ തെരുവില്‍ തല്ലിച്ചതയ്ക്കുന്നത് ഫാഷിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എസ്എഫ്‌ഐ അക്രമത്തിനെതിരേ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ അതിക്രൂരമായി തല്ലിച്ചതച്ച പോലിസ് നടപടി അത്യന്തം അപലപനീയമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കെഎസ്‌യു പ്രസിഡന്റ് വി എസ് ജോയി അടക്കമുള്ള നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ക്രിമിനലുകളോ സാമൂഹികവിരുദ്ധരോ അല്ല. അവരെ നിഷ്ഠുരമായി അടിച്ചൊതുക്കുന്നത് ജനാധിപത്യമര്യാദയല്ല. തങ്ങളൊക്കെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയവരാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക